ഗ്രാമപഞ്ചായത്തിൻറെ ഭൂമിശാസ്ത്രം
കോടശ്ശേരി
തൃശൂര്‍ ജില്ലയില്‍ ചാലക്കുടി താലൂക്കില്‍ ചാലക്കുടി ബ്ലോക്കില്‍ എലിഞ്ഞിപ്ര, കോടശ്ശേരി ,കുറ്റിച്ചിറ വില്ലേജുകളുള്‍പ്പെടുന്ന മലയോര പ്രദേശമാണ് കോടശ്ശേരി പഞ്ചായത്ത്. ഈ പഞ്ചായത്തില്‍ 5 പട്ടികജാതി കോളനികളും 3 പട്ടിക വര്‍ഗ്ഗ കോളനികളും ഉണ്ട്. പരിയാരം, എലിഞ്ഞിപ്ര, കോടശ്ശേരി എന്നീ മൂന്നു വില്ലേജുകളടങ്ങിയ പരിയാരം പഞ്ചായത്തില്‍ നിന്നും എലിഞ്ഞിപ്ര, കോടശ്ശേരി എന്നീ വില്ലേജുകള്‍ വേര്‍പെടുത്തിയാണ് കോടശ്ശേരി പഞ്ചായത്ത് രൂപീകരിച്ചത്. 1962 മുതല്‍ 1963 ഡിസംബര്‍ മാസം വരെ ഈ പഞ്ചായത്ത് ഒരു സ്പെഷ്യല്‍ ഓഫീസറുടെ കീഴിലായിരുന്നു. 1964 ജനുവരി 1 നാണ് ഒന്നാമത്തെ ഭരണസമിതി ചുമതലയേറ്റത്. കോടശ്ശേരി പഞ്ചായത്തു നിലവില്‍വരുന്നതിനു മുമ്പ് ഈ നാടിന്റെ ഹൃദയത്തിലൂടെ കൊച്ചിരാജാക്കന്മാരുടെ കാലത്ത് സ്ഥാപിച്ച ഒരു ട്രാംവേലൈന്‍ കടന്നുപോയിരുന്നു. ചാലക്കുടിയിലേക്ക് കിഴക്കന്‍മലകളില്‍ നിന്നും തടി, വിറക് മുതലായവ ഇറക്കിക്കൊണ്ടുവരുന്നതിന് പറമ്പിക്കുളം വരെ നീണ്ടുകിടന്നിരുന്ന ഒരു റയില്‍വേസംവിധാനമായിരുന്നു ട്രാംവേ. കോടശ്ശേരിമലയുടേയും സഹ്യപര്‍വ്വതനിരകളുടേയും ഇടയ്ക്ക് ചാലക്കുടി മുനിസിപ്പാലിറ്റിക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഭൂവിഭാഗമാണ് കോടശ്ശേരി പഞ്ചായത്ത്. പഞ്ചായത്തിന്റെ വടക്കും കിഴക്കും പര്‍വ്വതനിരകളാണ്. 20 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പഞ്ചായത്തിന്റെ ശരാശരി വീതി 4.75 കിലോമീറ്ററാണ്. ഇത് തികച്ചും തെക്കോട്ട് ചരിഞ്ഞുകിടക്കുന്ന ഒരു മലഞ്ചരിവാണെന്ന് പറയുന്നതാവും ഉത്തമം. കുറച്ചുഭാഗം മാത്രമേ കുന്നിന്‍പ്രദേശം എന്നു പറയാനാകൂ. അധികവും ചെരിവോടുകൂടിയ സമതലങ്ങളാണ്. ഒരുകാലത്ത് സമതലങ്ങളില്‍ ഭൂരിഭാഗവും നെല്‍കൃഷിയായിരുന്നു. നെല്ലുല്‍പാദനത്തില്‍ കോടശ്ശേരി പഞ്ചായത്തിന് റെക്കോഡുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. 1952-ല്‍ പ്രാവര്‍ത്തികമായ ചാലക്കുടി വലതുകര കനാലില്‍ നിന്നും ജലം സുലഭമായിരുന്നപ്പോള്‍ നെല്‍കൃഷിയിലുണ്ടായിരുന്ന കുതിച്ചുകയറ്റം ഇന്ന് നിലവിലില്ല